Categories: KERALATOP NEWS

നരഭോജി കടുവയെ ഇതുവരെ കണ്ടെത്താനായില്ല; അന്വേഷണം ശക്തമാക്കി

ടാപ്പിംഗ് തൊഴിലാളികളില്‍ ഒരാളെ ഭക്ഷിച്ച നരഭോജി കടുവയ്ക്ക് വേണ്ടി കാളികാവില്‍ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കടുവയെ പിടികൂടി കൊല്ലണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കടുവയെ പിടികൂടാനുള്ള കാര്യങ്ങള്‍ വനംവകുപ്പ് സജ്ജമാക്കിയിരിക്കുകയാണ്.

മയക്കുവെടിവെച്ച്‌ കടുവയെ പിടികൂടാനാണ് ശ്രമം നടക്കുന്നത്. ഇതിനായി കുങ്കിയാനകളെയും മറ്റും ഇവിടെ എത്തിച്ചിട്ടുണ്ട്. രണ്ടു കുങ്കിയാനകളെയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. 50 അംഗ ആര്‍ആര്‍ടി സംഘവും ഇവിടെയുണ്ട്. മയക്കുവെടി വെയ്ക്കാനുള്ള സംഘവും ആര്‍ആര്‍ടി സംഘവുമെല്ലാം കാളികാവിലെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. കുത്തായി കിടക്കുന്ന പ്രദേശമാണ് എന്നതാണ് കടുവയെ പിടികൂടാന്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നത്.

കടുവയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതിനെ പിടികൂടാന്‍ ദൗത്യം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ ഇവിടെ 50 കാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യം പരിശോധിച്ച്‌ കടുവയുടെ ലൊക്കേഷന്‍ അറിയുകയാണ് ലക്ഷ്യം. കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയ്ക്കും തയ്യാറെടുക്കുന്നുണ്ട്.

ഇതിലൂടെ കടുവ എത്ര ദൂരത്തേക്ക് പോയിരിക്കാമെന്ന് കണ്ടെത്തും. ഇന്നലെ ആളെ ഭക്ഷിച്ച കടുവ വലിയ ദൂരത്തേക്കൊന്നും പോയിരിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. കാമറാ ട്രാപ്പിലെ ദൃശ്യം പരിശോധിച്ച ശേഷം കുങ്കിയാനയെ എത്തിക്കാനാണ് പദ്ധതി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി സംഘവും സജ്ജമാണ്. ഇവര്‍ ഉടന്‍ സ്ഥലത്തേക്ക് എത്തിക്കും.

TAGS : LATEST NEWS
SUMMARY : Man-eating tiger still not found; investigation intensified

Savre Digital

Recent Posts

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…

36 minutes ago

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

1 hour ago

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

3 hours ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

3 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

3 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

4 hours ago