KARNATAKA

കാട്ടാനയുടെ മുന്നിൽ സെൽഫിക്ക്‌ ശ്രമിച്ച സംഭവം; പരുക്കേറ്റയാള്‍ക്ക്  25,000 രൂപ പിഴ ചുമത്തി

ബെംഗളൂരു:  ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ പിഴചുമത്തിയത്. നിരോധിതമേഖലയിലിറങ്ങിയതിന് ഇയാളുടെപേരിൽ ബന്ദിപ്പുർ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ ബന്ദിപ്പുർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ചെക്പോസ്റ്റിനു സമീപം കാട്ടാനയെക്കണ്ടപ്പോള്‍  അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ബസവരാജ്. എന്നാല്‍ കാട്ടാന ഇയാളെ ഓടിക്കുകയും, ഓടുന്നതിനിടെ കാൽവഴുതിവീണ ഇയാളെ ചവിട്ടുകയും തുടർന്ന് തുടയെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
SUMMARY: Man fined Rs 25,000 for trying to take selfie in front of wild elephant

NEWS DESK

Recent Posts

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…

18 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…

38 minutes ago

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…

1 hour ago

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

2 hours ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

3 hours ago

കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു; ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…

4 hours ago