ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈസൂരു റോഡിനടുത്തുള്ള അഞ്ചെപാളയയിൽ നിന്നുള്ള സമീർ (26) ആണ് മരിച്ചത്. വെസ്റ്റ് ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് സമീറിന്റെ മൃതദേഹം കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ബീറ്റ് പോലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിനരികിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചത് സമീർ ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഏപ്രിൽ 6ന് രാത്രി 9.30 നും ഏപ്രിൽ 7 ന് രാവിലെ 6 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞതായും, ഇവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.സംഭവത്തിൽ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ടെന്നും കെംഗേരി പോലീസ് അറിയിച്ചു.
TAGS: BENGALURU | MURDER
SUMMARY: Man found dead in suspected murder case in Bengaluru
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…