ബെംഗളൂരു: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു സംഭവം. അഹമ്മദ് ദിൽവാർ ഹുസൈൻ ആണ് അറസ്റ്റിലായത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ ദിനേശിനെ ആക്രമിച്ച ശേഷമാണ് ഇയാൾ മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയത്.
മന്ത്രിയുടെ വാഹനവ്യൂഹം അനിൽ കുംബ്ലെ സർക്കിളിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഹുസൈൻ വാഹനവ്യൂഹം തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ കോൺസ്റ്റബിൾ ഇയാളെ തടഞ്ഞു. തുടർന്ന്, പ്രതി കോൺസ്റ്റബിളിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. കോൺസ്റ്റബിളിന്റെ പരാതിയിൽ കേസെടുത്ത കബ്ബൺ പാർക്ക് പോലീസ് ഒളിവിൽ പോയ ഹുസൈനെ പിടികൂടുകയായിരുന്നു.
TAGS: BENGALURU
SUMMARY: Man held for obstructing Rajnath Singh’s convoy in Bengaluru
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ്…
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ന് നന്ദിഹിൽസിൽ…
ബെംഗളൂരു: കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം…