ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിൽ ഫര്‍മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
പനി പിടിച്ച കുട്ടിക്ക് പച്ചക്കറി കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. കുത്തേറ്റ ഐമൻ ബാനു (26) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫര്‍മാന്‍റെ പിതാവ് സയ്യിദ് (60), സഹോദരന്റെ ഭാര്യ തസ്ലിമ താജ് (25) എന്നിവർ ഗുരുതരമായി പരുക്കേറ്റു. ഫാർമാൻ തന്‍റെ സഹോദന്‍റെ മകൾക്ക് പച്ചക്കറി കൊടുക്കുന്നത് ഐമാൻ ബാനു ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ തർക്കം ഉടലെടുത്തു. തര്‍ക്കം രൂക്ഷമായതോടെ ഫര്‍മാന്‍ സഹോദരിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് പിതാവ് സെയ്‌ദിനെയും ഇയാള്‍ കുത്തി. ആക്രമണത്തിൽ പിതാവ് സെയ്‌ദിന്‍റെ വലതുകൈ ഒടിഞ്ഞു.
TAGS: KARNATAKA | DEATH
SUMMARY: Man kills sister over dispute on baby food
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…