ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ മഹേഷ് കുമാർ (46) ആണ് ഭാര്യ മീനയെ (35) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഹുളിമാവിലാണ് സംഭവം. മീനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, മഹേഷ്കുമാറിനെ വീട്ടിൽ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്കുമാറിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാളെ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭർത്താവിനോട് സമ്മതിച്ചിരുന്നു. ഇതിൽനിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല. ഇതോടെ യുവതിയെ കൊലപ്പെടുത്താൻ മഹേഷ് തീരുമാനിക്കുകയായിരുന്നു. ഭാര്യയോട് അമിത സ്നേഹമുണ്ടായിരുന്ന ഇയാൾ പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Man kills wife commits suicide over extra marital affair
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…
ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍…
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 99 വയസ്സായിരുന്നു. കഴിഞ്ഞ…
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരുക്കേറ്റത്.…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അഖല്‍ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ…
തൃശൂർ: ബലാത്സംഗക്കേസില്‍ വേടന്‍റെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തി തൃക്കാക്കര പോലീസ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. വേടന്‍റെ മുൻകൂർ…