നാല് വർഷമായി കാണാതായ യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബെംഗളൂരു: നാല് വർഷമായി കാണാതായിരുന്ന യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. അനധികൃതമായി തായ്ലാൻഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പേരമ്പൂർ സ്വദേശിയായ മുഹമ്മദ് വാജിദ് എന്നയാൾ കസ്റ്റഡിയിലായത്. ബിസിനസിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തെ തുടർന്ന് നാല് വർഷം മുമ്പ് വാജിദ് ചെന്നൈയിലെ തൻ്റെ വീട് വിട്ട് പോകുകയായിരുന്നു. ഇയാളെ കണ്ടെത്താൻ ഭാര്യ ഭമിത 2020 മാർച്ച് 23-ന് ചെന്നൈയിലെ തൗസൻ്റ് ലൈറ്റ്സ് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ വാജിദിനെ കണ്ടെത്താനായിരുന്നില്ല.

ബിസിനസ് പങ്കാളികളുടെ പരാതിയിൽ വാജിദിനെതിരെ വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതേ കേസിൽ വാജിദിനെതിരെ തമിഴ്‌നാട് പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വ്യാജ രേഖകൾ കാട്ടിയാണ് വാജിദ് തായ്ലാൻഡിലേക്ക് കടക്കാൻ ശ്രമിച്ചത്. രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാജിദിനെ എമിഗ്രേഷൻ പോയിന്റിൽ തടഞ്ഞുവെക്കുകയായിരുന്നു. നിലവിൽ വാജിദ് ബെംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഉടൻ തമിഴ്നാട് പോലീസിന് കൈമാറും.

TAGS: BENGALURU UPDATES | MISSING
SUMMARY: Man missing for 4 years detained while boarding plane to Thailand

Savre Digital

Recent Posts

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

14 minutes ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

24 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

1 hour ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

1 hour ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

10 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

10 hours ago