ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തി പിടിയിലായ പ്രതി. ദൊഡ്ഡകമ്മനഹള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 32കാരിയായ ഗൗരി അനിൽ സബേക്കർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കർ ആണ് പ്രതി. കൃത്യം നടത്തിയ ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
രാജേന്ദ്രയും ഗൗരിയും മഹാരാഷ്ട്ര സ്വദേശികളാണ്. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് പുണെയിലേക്ക് കടന്നുകളയുകയായിരുന്നു. രാകേഷ് തന്നെയാണ് കൊലപാതകത്തെക്കുറിച്ച് ഗൗരിയുടെ വീട്ടുകാരോട് ഫോണിലൂടെ കുറ്റസമ്മതം നടത്തിയത്.
സ്വകാര്യ ഐ.ടി. കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവർ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമാനമായ വഴക്കിനെ തുടർന്നാണ് ഇയാൾ ഗൗരിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കഴുത്തിലും നെഞ്ചിലും വയറിലുമായി ഒട്ടേറെത്തവണ കുത്തി. ജീവൻനഷ്ടപ്പെട്ട ഗൗരിയെ ഇയാൾ സ്യൂട്ട് കേസിൽ ഒളിപ്പിക്കുകയായിരുന്നു. പെട്ടിയിൽ ഒതുങ്ങിയിരിക്കാൻ ഗൗരിയുടെ പല ശരീരഭാഗങ്ങളും ഇയാൾ മുറിച്ച് മാറ്റിയെന്നും പോലീസ് പറഞ്ഞു. പൂനെയിലെത്തിയ ശേഷം വിഷം കഴിച്ച് മരിക്കാൻ രാകേഷ് ശ്രമിച്ചിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
TAGS: CRIME | BENGALURU
SUMMARY: Man who killed wife in Bengaluru tried to commit suicide
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…