വയനാട്: കമ്പമലയിലെ പുൽമേടിൽ തീയിട്ടയാളെ പിടികൂടി. തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ സുധീഷാണ് (27) പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ കാട്ടുതീ പടർന്ന പ്രദേശത്തിന് തൊട്ടടുത്താണ് ഇന്ന് വീണ്ടും തീ കണ്ടത്. അഗ്നി രക്ഷാ സേനയും വനപാലകരും ചേർന്ന് തീയണച്ചെങ്കിലും പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാണോ എന്ന സംശയം വനംവകുപ്പിനുണ്ടായിരുന്നു. ഉൾകാട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തുകയും വനത്തിനുള്ളിൽ വച്ച് തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു.
നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു.ഇന്നലെ പടർന്ന കാട്ടു തീയിൽ രണ്ടു മലകളിലെയും പുൽമേടുകളും, അടിക്കാടും പൂർണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഇന്ന് വീണ്ടും തീ പടർന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്ന് തീപിടിത്തമുണ്ടായി.
<BR>
TAGS : MANANTHAVADI | FIRE ACCIDENT
SUMMARY : Mananthavady Kambamala fire; Accused arrested
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…