Categories: KERALATOP NEWS

മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സംയുക്തയോഗം

ചെന്നൈ: മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ചു ചേർത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ രാഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച്‌ പ്രധാനമന്ത്രിയെയും കാണും. എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി

മണ്ഡല പുനർനിർണയ നീക്കം പാർലമെന്റില്‍ യോജിച്ച്‌ തടയും. ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. സമ്മേളനത്തില്‍ 13 പാർട്ടികളാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

മണ്ഡല പുനർനിർണയം ഡെമോക്ലീസിന്റെ വാള്‍ പോലെ ഭീഷണി ഉയർത്തുന്നതായി പിണറായി പറഞ്ഞു. കൊളോണിയല്‍ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമമാമിത്. കേന്ദ്ര സർക്കാർ ചരിത്രത്തില്‍ നിന്ന് പഠിക്കണമെന്നും പിണറായി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Mandal redelineation should be frozen until 2056; Joint meeting passes resolution

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…

29 minutes ago

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…

52 minutes ago

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…

2 hours ago

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…

3 hours ago

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…

4 hours ago

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

4 hours ago