LATEST NEWS

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കുകയുള്ളൂ.

രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്. ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ർ​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പ് സ​ന്നി​ധാ​ന​ത്തെ​ത്തും. 26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ൽ നി​ന്നും പ​ത്തി​നു​ശേ​ഷം പ​മ്പ​യി​ൽ നി​ന്നും ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല.ഘോ​ഷ​യാ​ത്ര ശ​രം കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ൽ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക.
SUMMARY: Mandala Puja on 26th and 27th; restrictions to be imposed at Sabarimala

NEWS DESK

Recent Posts

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

17 minutes ago

സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…

1 hour ago

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

2 hours ago

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…

3 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…

4 hours ago