തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ട്രെയിനുകളിൽ നവംബർ നാലിന് രാവിലെ എട്ടുമണി മുതൽ ബുക്കിങ് ആരംഭിക്കും.
പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകൾ
▪️ ചെന്നൈ എഗ്‌മോർ-കൊല്ലം-ചെന്നൈ എഗ്‌മോർ- 0611/06112
നവംബർ 14ന് സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 11. 55ന് ചെന്നൈ എഗ്‌മോറിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുക. തിരിച്ച് ശനിയാഴ്ച രാത്രി 7.35 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നൈ എഗ്‌മോറിൽ എത്തിച്ചേരും. 10 സർവീസുകളാണ് നടത്തുക.
എഗ്‌മോർ-കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ജനുവരി 16 വരെയും കൊല്ലം -എഗ്‌മോർ സ്പെഷ്യല്‍ ട്രെയിൻ ജനുവരി 17 വരെയുമാണ് സർവീസ് നടത്തുക. ചെന്നൈ എഗ് മോർ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
▪️ ചെന്നൈ സെൻട്രൽ-കൊല്ലം-ചെന്നൈ സെൻട്രൽ-06113/06114
നവംബർ 16 ഞായറാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30 ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേന്ന് 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും. എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍.
▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്-06119/06220
നവംബർ 19 ബുധനാഴ്ച വൈകീട്ട് 3.10 ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തും. ജനുവരി 21 വരെ 10 സർവീസുകളാണ് ഉണ്ടാവുക.
വ്യാഴാഴ്ച രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേദിവസം പുലർച്ചെ 3.30 ന് ചെന്നൈ എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. ജനുവരി 22 വരെ 10 സർവീസുകളാണ് നടത്തുക. എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്-06127/06128
നവംബർ 20 വ്യാഴാഴ്ച രാത്രി 11.50ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ജനുവരി 22 വരെ 10 സർവീസുകൾ നടത്തും. മടക്കവണ്ടി പിറ്റേദിവസം വൈകീട്ട് 6.30 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11.30 ന് എം.ജി.ആർ സെൻട്രലിൽ എത്തും. ജനുവരി 23 വരെ 10 സർവീസുകളാണ് നടത്തുക. എംജിആർ സെൻട്രൽ, പെമ്പൂർ, തിരുവള്ളൂർ, അറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ് -06117/06118
നവംബർ 22 ശനിയാഴ്ച രാത്രി 11.30 എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30 ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 10 സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എം.ജി.ആർ സെൻട്രൽ, പേരാമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
SUMMARY: Mandala season; Railways allocates five special trains for Kerala
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…
ചെന്നൈ: തീവ്ര വോട്ടർ പട്ടിക (എസ്ഐആര്‍) പരിഷ്‍കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗത്തിലാണ്…