Tuesday, August 18, 2026
29.1 C
Bengaluru

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

2022 നവംബർ 19-നാണ് മംഗളൂരുവിലെ കങ്കനാടിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ സ്ഫോടനമുണ്ടായത്. പ്രഷർ കുക്കറിനുള്ളിൽ ബോംബ് ഘടിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരുവിലെ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടാണ് പ്രതി ബോംബ് കൊണ്ടുപോയതെന്ന് എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഷരീഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റിരുന്നു. ശിവമോഗ തീർഥഹള്ളി സ്വദേശിയായ ഷരീഖിന് നിരോധിത ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തനിക്ക് ഒരു മകളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് വേണമെന്ന് ഷരീഖിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
SUMMARY: Mangaluru cooker bomb blast; Main accused gets 10 years rigorous imprisonment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍...

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ

ബെംഗളൂരു: ശ്രീനാരായണ ഗുരുപ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാം വാർഷികം ഓഗസ്റ്റ് 23, 24...

ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ...

ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍...

നിയമസഭാ കയ്യാങ്കളി കേസ്; എല്‍ഡിഎഫിന് തിരിച്ചടി; ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: 2015-ലെ നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ്...

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ്...

Related Articles

Popular Categories

You cannot copy content of this page