മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലില്‍ വ്യാഴാഴ്ച പുലർച്ചെ നാലോടെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
25 മൊബൈൽ ഫോണുകൾ, ഒരു ബ്ലൂടൂത്ത് ഉപകരണം, അഞ്ച് ഇയർഫോണുകൾ, ഒരു പെൻഡ്രൈവ്, അഞ്ച് ചാർജറുകൾ, ഒരു ജോടി കത്രിക, മൂന്ന് കേബിളുകൾ എന്നിവയും പിടിച്ചെടുത്തതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ മാധ്യമങ്ങളെ അറിയിച്ചു.
രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, മൂന്ന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർമാർ, 15 ഇൻസ്പെക്ടർമാർ, 150 ഓളം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. പിടികൂടിയ വസ്തുക്കൾ എങ്ങനെയാണ് ജയിലിലേക്ക് കടത്തിയതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
<br>
TAGS : MANGALURU
SUMMARY : Mangaluru Jail Police Raid; Phones and cannabis seized
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…