മംഗളൂരു: മംഗളൂരുവിലെ കുഡുപ്പുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്കരിക്കുകയും കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്സാക്ഷികളില്‍ നിന്ന് സഹായം തേടാനും ശ്രമിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇവരില്‍ പലരുടെയും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും നടപടി എടുക്കാത്തതില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
TAGS : LATEST NEWS
SUMMARY : Mangaluru mob lynching; One more person arrested
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…