ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ 30 ന് ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരൻ നിര്യാതനായി. സൂറത്ത്കലിലെ രാജേഷ് ഡിസിൽവയാണ്(42) മരിച്ചത്. എം.ആർ.പി.എൽ ഫേസ് മൂന്നിലെ കോക്കർ ഹൈഡ്രോ ട്രീറ്റിംഗ് യൂണിറ്റിൽ (സി.എച്ച്.ടി.യു) ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാളാണ് ഡിസിൽവ. ഹാലിയങ്ങാടി സ്വദേശി മനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
വര്ഷങ്ങളായി എംആര്പിഎല് ജീവനക്കാരനായിരുന്ന രാജേഷ് ഡിസിൽവ അവിവാഹിതനാണ്. സൂറത്ത്കലിലെ ഇഡിയ സ്വദേശിയാണ്.
SUMMARY: Mangaluru refinery explosion: Employee undergoing treatment dies
















