KARNATAKA

മംഗളൂരു-ഷൊർണൂർ റെയിൽ പാത നാലുവരിയാക്കും

ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആധുനിക സിഗ്നൽ സംവിധാനം കൊണ്ടുവരും. വന്ദേഭാരതടക്കം കൂടുതൽ ട്രെയിനുകൾ കേരളത്തിന് അനുവദിക്കും. ഷൊർണൂർ – കോയമ്പത്തൂർ പാത നാലുവരിയാക്കും. ഷൊർണൂർ – തിരുവനന്തപുരം, തിരുവനന്തപുരം – കന്യാകുമാരി പാതകൾ മൂന്നുവരിയാക്കാൻ നടപടി ആരംഭിച്ചു. ശബരിപാതയ്‌ക്കായി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാതയ്‌ക്ക് കേന്ദ്രം ഏറെ പ്രാധാന്യം നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിന്‌ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.
SUMMARY: Mangaluru-Shornur rail line to be made into four lanes

NEWS DESK

Recent Posts

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…

3 hours ago

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് 336 റണ്‍സിന്റെ ചരിത്ര വിജയം

എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…

3 hours ago

ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥി ആശുപത്രിയിൽ

കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…

4 hours ago

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…

5 hours ago

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…

6 hours ago

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…

6 hours ago