ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്. കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു.
നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. രത്നഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽഗോവ, ചക്കരഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തുനിന്നും, കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച നിരവധിയിനങ്ങളും ലഭ്യമാണ്.
മാമ്പഴങ്ങൾ മാത്രമല്ല ഒപ്പം അനേകം മാമ്പഴ ഉൽപന്നങ്ങളും, ലുലുവിൽ സജ്ജമാണ്. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ കേക്കുകൾ, ജ്യൂസ്, അച്ചാറുകൾ, ജാം, ജെല്ലി, ഐസ്ക്രീമുകൾ, അനവധി മധുരപലഹാരങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക. ഒപ്പം മാമ്പഴ പൾപ്പ് ഉപയോഗിച്ച് തത്സമയം തയ്യാറാക്കുന്ന, പ്രത്യേക തരം, ജ്യുസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇൗ മാസം 24 മുതൽ ജൂൺ 2 വരെയാണ് ലുലു ഹൈപ്പർ മാർക്കറ്റിലും, ലുലു ഡെയിലിയിലും മാമ്പഴ മേള നടക്കുന്നത്.
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…