Categories: KERALATOP NEWS

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് കോടതി ഓക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് അപരനായി പത്രിക നൽകിയ ബിഎസ്‌പിയിലെ കെ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോഡ് കോടതി കെ സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.
<BR>
TAGS : MANJESHWARAM CORRUPTION CASE | K SURENDRAN
SUMMARY : Manjeswaram election corruption case; Appeal against K Surendran in High Court today

Savre Digital

Recent Posts

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി എ​ട​ക്കാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ൽ നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്…

21 minutes ago

റ​മ​ദാ​ൻ സം​ഗ​മം-2026: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…

36 minutes ago

പി.​യു പ​രീ​ക്ഷ​യില്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കും; മു​ന്ന​റി​യി​പ്പുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബെംഗ​ളൂ​രു: ര​ണ്ടാം വ​ർ​ഷ പി.​യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷ​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പുമായി പ്രീ-​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ…

43 minutes ago

റെയിൽ വൺ ആപ്പിൽ 3% ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…

2 hours ago

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32)​ എന്ന…

3 hours ago

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…

3 hours ago