കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് ആശ്വാസം. സൗബിന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഇതൊരു സിവില്‍ തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ലാഭ വിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലായിരുന്നു നടപടി. അതിനിടെ, നടന് നിവിന്‍ പോളിക്ക് പോലീസ് നോട്ടീസ് നല്കി. വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് തലയോലപ്പറമ്പ് പോലീസ് നോട്ടീസ് അയച്ചത്. സംവിധായകന് എബ്രിഡ് ഷൈനും പോലീസ് നോട്ടീസ് നല്കി.
‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍മാതാവ് ഷംനാസ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
SUMMARY: Manjummal Boys case: Soubin can continue on anticipatory bail
ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം…
തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസില്‍ നിന്നും മാറ്റി. എക്സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഹുയിഗെരെയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. സുബരായ ഗൗഡ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മൊഴി. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക്…
മാനന്തവാടി: വയനാട് പുതുശേരി കടവില്‍ സർവീസ് നടത്തിയിരുന്ന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50)…