ബെംഗളൂരു : സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന മന്നത്തു പദ്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ച് കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങളില്‍ ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയ് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്കും, ആചാര്യ വന്ദനത്തിനും ശേഷം ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
വൈസ് ചെയര്‍മാന്‍ കെ വി ഗോപാലകൃഷ്ണന്‍, ജി മോഹന്‍കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, സി ജി ഹരികുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. വിജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. മല്ലേശ്വരം കരയോഗം പ്രസിഡന്റ് രാജലക്ഷ്മി നായര്‍, മഹിളാവിഭാഗം മംഗളയുടെ പ്രസിഡന്റ് സുധ കരുണാകരന്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കര്‍ണാടകയിലെ 42 കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എംഎംഇടി സ്‌കൂള്‍, കെഎന്‍എസ്എസ് വിദ്യമന്ദിര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു. എംഎംഇടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി കേശവപിള്ള, ട്രഷറര്‍ ബി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് കേണല്‍ ശശിധരന്‍ നായര്‍ എന്നിവരും വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രഘുനാഥ പിള്ളയും നേതൃത്വം നല്‍കി.
<br>
TAGS : KNSS
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…