ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
നികുതി അടക്കാത്തത് കാരണം കഴിഞ്ഞ മാസവും മാൾ ബിബിഎംപി സീൽ ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് നേടിയ ശേഷമാണ് മാൾ പ്രവർത്തനം പുനരാരംഭിച്ചത്. രണ്ട് വർഷത്തിലധികമായി മാൾ നികുതി അടച്ചിട്ടില്ലെന്ന് ബിബിഎംപി കമ്മീഷണർ പറഞ്ഞു. അതേസമയം ബിബിഎംപി നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മാൾ അധികൃതർ പറഞ്ഞു.
പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…
ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…
ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…
ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21…
കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…