ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്. ചൊവ്വാഴ്ച മുതൽ നിർത്താതെ പെയ്ത മഴയിൽ ടെക് പാർക്കിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സുകളില്‍ ഒന്നാണ് മാന്യത ടെക് പാർക്ക്.
പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. 300 ഏക്കറില്‍ വരുന്ന ടെക് വില്ലേജിൽ മുഴുവനായും വെള്ളം കയറി. ഓഫിസിനുള്ളില്‍ അകപ്പെട്ട ജീവനക്കാരോട് വെള്ളം കുറയുന്നത് വരെ പുറത്തിറങ്ങരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മഴ അൽപം കുറഞ്ഞെങ്കിലും, അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്.
TAGS: BENGALURU | MANYATA TECH PARK
SUMMARY: Bengaluru’s Manyata Tech park turns into Manyata Tech falls in shocking viral videos
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…