ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റ് പ്രവർത്തകരായ ദമ്പതികൾ പോ ലീസിൽ കീഴടങ്ങി. 40 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ചിരുന്ന സഞ്ജീവ് (63) ഭാര്യ പാർവതി (50) എന്നിവരാണ് കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതിയാണ് ഇവര്‍ കീഴടങ്ങിയതിന് പിന്നിലെ കാരണമെന്ന് അധികൃതർ പറയുന്നു.
‘ഗ്രാമമാണ് യുദ്ധത്തെക്കാൾ നല്ലത്, നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങൂ’ എന്ന പേരില്‍ തെലങ്കാന പോലീസും സിആര്‍പിഎഫും മേഖലയില്‍ ബോധവത്കരണം നടത്തുന്നുണ്ടായിരുന്നു. ഇതിൽ ആകൃഷ്ടരായാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നതെന്നാണ് വിവരം. കീഴടങ്ങുന്നവർക്ക് സർക്കാർ 25,000 രൂപ അടിയന്തര ധനസഹായവും നൽകുന്നുണ്ട്. മാത്രമല്ല, സംസ്ഥാന സർക്കാരിന്‍റെ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്യും.
ജൂലൈ 11 ന് ഛത്തീസ്ഗഡിലും പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇവർക്ക് സർക്കാർ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നൽകുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകൾ എന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് 22 പേരും കീഴടങ്ങിയത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ വർധിച്ചുവരുന്ന ആഭ്യന്തര വിള്ളലുകളുമാണ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാന കാരണങ്ങളായി മാവോയിസ്റ്റുകൾ ചൂണ്ടിക്കാട്ടിയത് എന്നും ഇത് മേഖലയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതത്വത്തിനേറ്റ കനത്ത പ്രഹരമാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: Maoist couple surrender to police after ending 40 years of organizational activities
തൃശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ വീട്ടിലെ പാചക ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ…
ഹൈദരാബാദ്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി…
കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ്…
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത…
പാലക്കാട്: രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്ത. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ…