Categories: KERALATOP NEWS

മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയില്‍

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിലായി. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു സന്തോഷ്. സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്. 2013 മുതല്‍ കബനി, നാടുകാണി, നാടുകാണി ദളങ്ങളില്‍ സന്തോഷ് മാവോയിസ്റ്റ് പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.

നൂതന സാങ്കേതിക വിദ്യകളുടെയും, തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സഹായത്തോടെയാണ് ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് വ്യക്തമാക്കി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളില്‍ 2013 മുതല്‍ സന്തോഷ് ഒരു പ്രധാന പ്രവർത്തകനായിരുന്നു. കൂടാതെ 2013 മുതല്‍ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നയാളുമാണ് സന്തോഷ്.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 45 ഓളം യുഎപിഎ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2024 ജൂലൈയില്‍ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവർത്തകരായപി കെ സോമൻ, മനോജ് പി.എം , സി പി മൊയ്തീൻ എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പോലീസ് നിരീക്ഷണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടന്ന നിരന്തരമായ ശ്രമങ്ങളില്‍ എടിഎസ് മറ്റു മൂന്നുപേരെയും പിടികൂടിയെങ്കിലും സന്തോഷ് കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ എടിഎസ് സേനയുടെ നിരന്തരമായ അന്വേഷണ ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോള്‍ സന്തോഷിനെ പിടികൂടാൻ സാധിച്ചത്. 2013 മുതല്‍ സജീവമായ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ക്കെതിരെ കഴിഞ്ഞ 12 വർഷമായി കേരള പോലീസ്, കേരള എടിഎസ്, കേരള എസ്‌ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികള്‍ എന്നിവ ചേർന്ന് നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവർത്തിച്ചുവന്നിരുന്ന എല്ലാ പിഎല്‍ജിഎ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുണ്ട്.

ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകള്‍, അന്തർസംസ്ഥാന സഹകരണത്തിലൂടെയും എന്നിവയിലൂടൊണ് നേട്ടം കൈവരിക്കാൻ സേനകള്‍ക്ക് സാധിച്ചതെന്നും എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Maoist leader Santosh arrested

Savre Digital

Recent Posts

സംസ്ഥാനത്തെ എപിഎംസി യാർഡുകളിൽ ‌ഇ–ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…

24 minutes ago

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…

25 minutes ago

കേന്ദ്ര ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…

2 hours ago

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…

2 hours ago

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…

2 hours ago

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…

2 hours ago