ചങ്ങനാശ്ശരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി തോമസ് തറയില്‍ സ്ഥാനമേറ്റു. കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നടന്ന ശുശ്രൂഷ ഏല്‍ക്കല്‍ ചടങ്ങില്‍ സഭാധ്യക്ഷൻ മാർ റഫേല്‍ തട്ടില്‍ മുഖ്യകാർമികനായി. സ്ഥാനമൊഴിഞ്ഞ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് സഭയുടെ യാത്ര അയപ്പും നല്‍കി.
ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായിട്ടാണ് മാർ തോമസ് തറയിലില്‍ സ്ഥാനാമേറ്റത്. പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹന് ചടങ്ങ്. ചങ്ങാനാശേരി മെട്രോ പൊലിത്തൻ പള്ളിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനചിഹ്നങ്ങള്‍ മാർ തോമസ് തറയിലിനു കൈമാറി. ആർച്ച്‌ബിഷപ് മാർ റാഫേല്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാർമികത്വം വഹിച്ചു.
മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹ കാർമികരായി. ആർച്ച് ബിഷപ് തോമസ് ജെ നെറ്റോയും കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോള്‍ദോ ജിറെല്ലിയും സന്ദേശം നല്‍കി. വൈദികർ, സമർപ്പിതർ , അല്‍മായർ തുടങ്ങി നിരവധി പേർ ചടങ്ങുകളില്‍ പങ്കാളിയായി. വിവിധ സഭാ മേലധ്യക്ഷൻമാർ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി വി.എൻ. വാസവനും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ടീയ സാമൂഹിക നേതാക്കളും ചടങ്ങില്‍ സഹിതരായി
TAGS : KERALA
SUMMARY : Mar Thomas Thara installed as Archbishop of Changanassery, Syro-Malabar Sabha
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…