കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന വാഹനത്തില്‍ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതി പള്‍സർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് മാർട്ടിന്റെ വാദം.
സമാനമായ ആരോപണം നേരിട്ട എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തില്‍, അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്ന് മാർട്ടിൻ ഹർജിയില്‍ ആവശ്യപ്പെടുന്നു. മാർട്ടിന് പുറമെ പ്രതികളായ പ്രദീപ്, വടിവാള്‍ സലീം എന്നിവരും ശിക്ഷ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു.
അതിജീവിതയെ അപമാനിക്കുന്ന രീതിയില്‍ മാർട്ടിൻ പുറത്തുവിട്ട വീഡിയോയും അതിജീവിതയുടെ പേരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പണം വാങ്ങിയാണ് പലരും ഈ വീഡിയോ വാണിജ്യ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പേജുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച നൂറിലധികം സൈറ്റുകള്‍ ഇതിനോടകം പോലീസ് നീക്കം ചെയ്തു. ഇരുനൂറിലേറെ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കുവെക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
SUMMARY: He also wants the same benefits that Dileep got; Martin, the second accused in the actress attack case, appears in the High Court
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…