LATEST NEWS

മസാല ബോണ്ട് ഇടപാട്: ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയില്‍

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. ഹർജിയില്‍ തീരുമാനമാവും വരെ നോട്ടീസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. വാദം കേട്ട കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ.ഡി നോട്ടീസിലെ ആരോപണം. ഇ.ഡിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയില്‍ ചൂണ്ടിക്കാട്ടി. 2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവർക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. വിദേശ ധനകാര്യ വിപണികളില്‍നിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്.

വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. കിഫ്ബി അഞ്ചുവർഷത്തേക്ക് 9.723 ശതമാനം പലിശനിരക്കില്‍ 2019-ല്‍ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്.

SUMMARY: Masala bond deal: KIIFB moves High Court against ED notice

NEWS BUREAU

Recent Posts

രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ…

26 minutes ago

ബ്യാടരായനപുര അയ്യപ്പൻവിളക്ക് 13 ന്

ബെംഗളുരു: ബ്യാടരായനപുര ബെംഗളുരു അയ്യപ്പഭക്തസംഘത്തിന്റെ l59 - മത് മണ്ഡലവിളക്ക് (അയ്യപ്പൻവിളക്ക്) ഡിസംബർ 13 ന് മൈസൂർ റോഡ് ബ്യാടരായനപുര…

34 minutes ago

വോട്ടര്‍മാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: വോട്ടര്‍മാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വോട്ടര്‍മാരുമായി വന്ന…

2 hours ago

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപത്ത് സ്ഫോടനം; വളര്‍ത്തുനായ ചത്തു

കാസറഗോഡ്: ബദിയഡുക്ക കുമ്പഡാജെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപത്തുണ്ടായ സ്‌ഫോടത്തില്‍ നായ ചത്തു. വിവരമറിഞ്ഞെത്തിയ പോലീസ് സമീപത്തു നിന്നും സ്ഫോടക…

3 hours ago

പോളിങ് ശതമാനം കുതിച്ചുയരുന്നു; ആദ്യ അഞ്ച് മണിക്കൂറില്‍ 35.05 ശതമാനം പോളിങ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 35.05 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറത്താണ്…

4 hours ago

എല്‍.ഡി.എഫ് ചരിത്ര വിജയം നേടും: മുഖ്യമന്ത്രി

കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കല്‍…

5 hours ago