Categories: KERALATOP NEWS

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മൈനിങ് പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് നിര്‍ദേശിച്ച ഉത്തരവ്, കെആര്‍ഇഎംഎല്ലിന് നല്‍കിയ പാട്ടക്കരാര്‍ റദ്ദാക്കണം എന്ന മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ പാട്ടക്കരാറുകള്‍ റദ്ദാക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടര്‍ നല്‍കിയ കത്ത്, കെആര്‍ഇഎംഎല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ, ഭൂമിയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് കമ്പനി നല്‍കിയ അപേക്ഷ എന്നീ രേഖകളാണ് മാത്യു നല്‍കിയത്. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

 

Savre Digital

Recent Posts

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…

23 minutes ago

സ്വകാര്യ ബസ് സമരം ആരംഭിച്ചു; കൂടുതൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക്‌ ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ…

46 minutes ago

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…

1 hour ago

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ പാഠപുസ്തകങ്ങളിലും സ്കൂള്‍ മതിലുകളിലും രേഖപ്പെടുത്തണം

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.…

1 hour ago

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി…

2 hours ago

ദുര്‍മന്ത്രവാദം ആരോപിച്ച് ബിഹാറിൽ ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ…

2 hours ago