കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തർക്കത്തിന് കോടതിയല്ല വേദിയെന്നും സുപ്രീം കോടതി പറഞ്ഞു. അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്നും സുപ്രീം കോടതി വിമർശിച്ചു.
മാത്യു കുഴല്‍നാടൻ എംഎല്‍എയ്ക്കെതിരായ വിജിലൻസ് അന്വേഷണം നിരസിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് എംഎല്‍എ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം ഉണ്ടായത്. ഹൈക്കോടതിയിലെ ജസ്റ്റിസ് വിനോദ് ചന്ദ്രനാണ് എംഎല്‍എയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശം നടത്തിയത്.
പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും എംഎല്‍എ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. എന്നാല്‍, ആ പ്രവർത്തനശൈലി എല്ലാ കാര്യങ്ങളിലും പ്രാവർത്തികമാക്കാൻ ശ്രമിക്കരുത് എന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് മാത്യു കുഴല്‍നാടൻ നല്‍കിയ അപ്പീല്‍ നിലവില്‍ പരിഗണിച്ചത്.
SUMMARY: Vigilance should investigate Masapadi case; Supreme Court rejects Mathew Kuzhalnadan’s petition
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…