ബെംഗളൂരു: മോഷണം പതിവാകുന്നതോടെ ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക്ക് ധരിച്ചവർക്ക് പ്രവേശനം നിയന്ത്രിച്ചു. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തിൽ മോഷണം നടക്കുന്നുണ്ടെന്നാണ് ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരുടെ പരാതി. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്ന് സിറ്റി പോലീസും പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളൽ തങ്ങളുടെ രണ്ടു സൂപ്പർമാർക്കറ്റുകളിൽ നിന്നായി മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് പ്രമുഖ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ രാജേഷ് ആരാധ്യ പറഞ്ഞു. മോഷണങ്ങൾ പതിവായതോടെ തങ്ങളുടെ സ്ഥാപനങ്ങളിൽ മാസ്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കൾ സാധനങ്ങൾ കടത്തുന്നത്. വലിയ സൂപ്പർമാർക്കറ്റുകളിൽ ബാഗുകൾ അകത്തേക്ക് കയറ്റില്ല. എന്നാൽ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണ ശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങളും മോഷ്ടാക്കൾ സ്ഥാപനത്തിൽ നിന്ന് വാങ്ങും. അതുകൊണ്ടു തന്നെ ആർക്കും സംശയവും ഉണ്ടാവില്ല.
1000- 2000 രൂപയുടെ സാധനങ്ങൾ വീതമായിരിക്കും ഓരോ തവണയും മോഷ്ടിക്കപ്പെടുന്നത്. അടുത്തിടെ നടന്ന പല മോഷണ കേസുകളിലും, മറ്റു കുറ്റകൃത്യങ്ങളിലും മാസ്ക് മറയാക്കുന്നതായി കണ്ടെത്തിയെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. ചെറിയ മോഷണങ്ങൾക്കു പുറമോ, രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസ് പോലുള്ള വലിയ കുറ്റകൃത്യങ്ങളിലും പ്രതികൾ മാസ്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ളന്മാരുടെ യൂണിഫോമായി മാസ്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | MASK | SUPER MARKETS
SUMMARY: Covid a distant memory, supermarkets in Bengaluru are forcing customers to take off their masks
കൊച്ചി: അന്തര് സംസ്ഥാന ടൂറിസ്റ്റ് ബസുകള് നാളെ മുതല് പണിമുടക്കും. തമിഴ്നാട് കര്ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില് പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില് ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന് തന്നെ ബന്ധുക്കള് മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന് തീരമേഖലയായ ഇവാതെയില് വന്‍ ഭൂചലനം. റിക്ടര് സ്കെയിലില് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള് സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്ന്നു നല്കണമെന്നും മലയാളികള് സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…