തിരുവനന്തപുരം: വയനാട് മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ച 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. 200 കുഴിമാടങ്ങളാണ് ഇന്ന് തയ്യാറാക്കിയിരുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ച് സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടത്തുന്നത്.
ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോ മൃതദേഹവും അടക്കം ചെയ്യുന്നത്. ഞായറാഴ്ച പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്.
അതേസമയം വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി ഉയർന്നു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പരുക്കേറ്റ 91 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
TAGS: WAYANAD | LANDSLIDE
SUMMARY: Mass burial of landslide victins happened at puthumala
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…
ഛത്തീസ്‌ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണ അന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ…
തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ്…
കോട്ടയം: മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച് കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…