LATEST NEWS

മണിപ്പൂരിൽ വൻ ആയുധവേട്ട, എകെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലു മലയോര ജില്ലകളില്‍ പോലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിയിലായത്. പിടിച്ചെടുത്തവയിൽ എ കെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും പോലീസ് വ്യക്തമാക്കി.

ടെങ്നൗപാല്‍, കാങ്പോക്പി, ചന്ദേല്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. 21 ഇന്‍സാസ് റൈഫിളുകള്‍, 11 എ കെ സീരീസ് റൈഫിളുകള്‍, 26 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, രണ്ട് സ്‌നൈപ്പര്‍ റൈഫിളുകള്‍, മൂന്ന് കാര്‍ബൈനുകള്‍, 17 303 റൈഫിളുകള്‍, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകള്‍, 30 ഐ ഇ ഡി കള്‍, 10 ഗ്രനേഡുകള്‍, 109 വിവിധ തരം വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

2023 മെയ് മൂന്നിനു മണിപ്പൂരില്‍ തുടങ്ങിയ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. ഈ സാഹചര്യത്തില്‍, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകള്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ സേനകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകളെന്നും പോലീസ് പറഞ്ഞു.
SUMMARY: Massive arms raid in Manipur, 203 guns including AK-47 and explosives seized

NEWS DESK

Recent Posts

ഫാസ്ടാഗ് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ഉത്തരവ്

ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍…

17 minutes ago

വിജയ കുതിപ്പോടെ കാന്താര; ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി

ബെംഗളൂരു: സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരുന്ന 'കാന്താര ചാപ്റ്റർ 1' ബോക്സോഫീസില്‍ വമ്പൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിഷബ് ഷെട്ടി സംവിധാനം…

1 hour ago

കേരളസമാജം ദൂരവാണിനഗർ കഥ കവിത മത്സര വിജയികൾ

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ്…

2 hours ago

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന് ഉച്ചക്ക്…

2 hours ago

കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ച് കേരളവും; വ്യാപക പരിശോധന

തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍.…

3 hours ago

‘മലയാളം വാനോളം, ലാല്‍സലാം’; സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാല്‍

തിരുവനന്തപുരം: തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച്‌ സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള…

4 hours ago