ബെംഗളൂരു: കോലാറിൽ വൻ എടിഎം കവർച്ച. ജില്ലയിലെ ഗുൽപേട്ട് പോലീസ് സ്റ്റേഷന് സമീപം സഹകാര നഗറില്‍ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. എസ്.ബി.ഐയുടെ എടിഎം തകര്‍ത്താണ് പണം കവര്‍ന്നത്. 27.62 ലക്ഷം രൂപയാണ് നഷ്ടമായത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ എടിഎം തകർത്തത്. സിസിടിവി ക്യാമറകൾ കറുത്ത നിറം കൊണ്ട് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവര്‍ച്ച നടത്തിയത്.
കാവൽക്കാരില്ലാതെ പ്രവര്‍ത്തിക്കുന്ന എടിഎം കിയോസ്സ്കിനകത്തെ അലറാം സംവിധാനങ്ങൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല എന്നാണ് സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Massive ATM robbery using gas cutter in Kolar; Rs 27 lakh stolen
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…