WORLD

യുഎസിൽ സ്‍ഫോടകവസ്‍തു നിര്‍മാണശാലയിൽ വൻ പൊട്ടിത്തെറി; 19 പേരെ കാണാതായി, ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി. നിരവധി പേരെ കാണാതായി. വാഹനങ്ങള്‍ തകര്‍ന്നു. മരണസംഖ്യയടക്കം കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 24 കിലോമീറ്റർ അകലെയുള്ള ആളുകൾ സ്ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് സൈന്യത്തിനായി മൈനുകളടക്കമുള്ള സ്‍ഫോടകവസ്‍തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പ്രദേശത്തെ വനപ്രദേശത്തുള്ള കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന എട്ട് കെട്ടിടങ്ങളിണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പ്രോസസ്സ് ചെയ്യുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. സ്‌ഫോടനം നടന്നപ്പോൾ പ്ലാന്റിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനകാരണവും വ്യക്തമല്ല. തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതിനാൽ രക്ഷാസംഘത്തിന് ആദ്യസമയങ്ങളിൽ പ്രദേശത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. യുഎസ് ആർമിയ്ക്കും നാവികസേനയ്ക്കുമുള്ള യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതിനായി കമ്പനിക്ക് നിരവധി സൈനിക കരാറുകൾ നൽകിയിട്ടുണ്ട്.
SUMMARY: Massive explosion at explosives factory in US; 19 people missing, many dead, reports

NEWS DESK

Recent Posts

അനധികൃത സ്വത്ത്: 10 ഉദ്യോഗസ്‌ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും…

18 minutes ago

എസ്‌ഐആര്‍; കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

30 minutes ago

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…

43 minutes ago

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05…

50 minutes ago

കടുവയുടെ ആക്രമണം; ബന്ദിപ്പുരിൽ വയോധിക കൊല്ലപ്പെട്ടു

ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്‌നാട്ടിലെ നീലഗിരി ഗുഡലൂര്‍…

54 minutes ago

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…

9 hours ago