LATEST NEWS

ഒഡീഷയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ അനധികൃത കരിങ്കൽ ക്വാറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തതായും അധികൃതർ പറഞ്ഞു.

ധെൻകനാൽ ജില്ലയിലെ മോട്ടംഗ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാൽപൂർ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഡ്രില്ലിംഗിലും ഖനന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. അപകടസമയത്ത് എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

സംഭവം രാത്രി വൈകിയാണ് പുറത്തുവന്നത്. തുടർന്ന് പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഖനനത്തിനായി നടത്തിയ സ്‌ഫോടനമാണോ പാറയിടിച്ചിലിന് കാരണമായതെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
SUMMARY: Massive Explosion At Illegal Stone Quarry In Odisha Leaves 2 Dead, Several Feared Trapped

NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

21 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

34 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

1 hour ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

2 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago