ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വെറ്റയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ മേഖലയില്‍ ശക്തമായ വെടിവയ്പ്പും നടന്നു. സ്‌ഫോടനത്തിലും വെടിവയ്പ്പിലും ആയി 10 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയരുമെന്നാണ് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഗരത്തിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ഗൂണ്‍ റോഡിന് സമീപമുള്ള സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും തകര്‍ന്നു. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സ്ഥലത്തെത്തി, സുരക്ഷാ സേന പ്രദേശം വളഞ്ഞു.
ബലൂചിസ്ഥാന്‍ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കര്‍ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണസംഖ്യ വലിയതോതില്‍ ഉയരുമെന്നാണ് സൂചന.
SUMMARY: Massive explosion in Quetta, Pakistan; 10 dead
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…
ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…