LATEST NEWS

ഡൽഹിയിൽ അഞ്ചുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം; 4 മരണം

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ഈ കെട്ടിടത്തിൽ നിരവധി നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞതിനെത്തുടർന്ന്, ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗിന്റെ നേതൃത്വത്തിൽ 16 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. നിതിൻ ബൻസാൽ (31) 80% പൊള്ളലേറ്റ നിലയിലും രാകേഷ് (30), വീരേന്ദർ (25) എന്നിവർ നിസാര പൊള്ളലുകളോടെയും ബിഎസ്എ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച പുലർച്ചെയാണ് ഒന്നാം നിലയിൽ നിന്ന് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തത്. പിന്നീട് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ 6 മണിയോടെ താഴത്തെ നിലകളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.

കെട്ടിടത്തിന് അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റോ അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള മാർ​ഗമോ ഉണ്ടായിരുന്നില്ലെന്ന് ഡിഎഫ്‌എസ് അധികൃതര്‍ പറഞ്ഞു. ജെസിബി ഉപയോ​ഗിച്ച് ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

SUMMARY: Massive fire breaks out in five-storey building in Delhi; 4 dead

NEWS DESK

Recent Posts

കെ-ടെറ്റ്: പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി…

42 minutes ago

വാഗമണില്‍ കാട്ടുതീ ഭീതിപരത്തി

വാഗമണ്‍: വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ ജനവാസമേഖലയില്‍ കാട്ടുതീ ഭീതിപരത്തി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍…

1 hour ago

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ഡൽഹി: വിമാനങ്ങളില്‍ പവർ ബാങ്ക് ഉപയോഗം നിരോധിച്ച്‌ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌…

2 hours ago

എളമരം കരീം സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി; പദവിയിലെത്തുന്ന ആദ്യ മലയാളി

വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തിര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം…

4 hours ago

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു സ്വദേശി രാകേഷിനെയാണ് സോലദേവനഹള്ളി പോലീസ്…

4 hours ago

ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിക്കെതിരെ…

4 hours ago