ബെംഗളൂരു: എഞ്ചിൻ ഓയിൽ വെയർഹൗസിൽ വൻ തീപ്പിടുത്തം. നെലമംഗലയ്ക്കടുത്തുള്ള അടകമാരനഹള്ളിയിലുള്ള ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണപ്പയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് അപകടം.
ഗോഡൗണിൽ നിന്നാണ് സംസ്ഥാനത്തെ മിക്കയിടങ്ങളിലും എഞ്ചിൻ ഓയിൽ വിതരണം ചെയ്തിരുന്നത്. പുലർച്ചെ 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നെലമംഗല, പീനിയ, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള 30-ലധികം ഫയർ ഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
ഏകദേശം 30 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസ് പൂർണ്ണമായും കത്തിനശിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്നതിനാൽ വെയർഹൗസിൽ വൻതോതിൽ എണ്ണ സംഭരിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടം പുലർച്ചെയായതിനാൽ ആളപായമില്ല. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലേക്കാണ് ഓയിൽ വിതരണം ചെയ്തിരുന്നത്. ദിവസവും 20-ലധികം ഓയിൽ ട്രക്കുകളും കണ്ടെയ്‌നറുകളുമാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നത്. സംഭവത്തിൽ മാദനായകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | FIRE AT GODOWN
SUMMARY: Fire destroys Shell oil warehouse near Nelamangala
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി…
ബെംഗളൂരു: പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷൻ യലഹങ്ക സമാഹരിച്ച നോർക്ക ഐ.ഡി കാർഡ്-നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള ആദ്യ…
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കെത്തുകയില്ലെന്നാണ് വിവരം. കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് ചെന്നൈയില്‍ എത്തിക്കാനാണ് പുതിയ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകരും വിദ്യാർഥികളുമായി മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’…
കണ്ണൂർ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കണ്ണൂർ പെരിങ്ങോം…
ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍…