പത്തനംതിട്ട: സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. ഏഴംകുളം പറക്കോട് എം ജി എം സ്കൂളിന് സമീപം നിധിന് ഭവനം വീട്ടില്‍ താമസിക്കുന്ന കെ സി രാജന് (54), ഇയാളുടെ ഭാര്യ ബിന്ദു രാജന്(48) എന്നിവരാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നാണ് മാട്രിമോണിയല്‍ സൈറ്റ് നടത്തിയത്. ഒന്നാം പ്രതിയുടെ ഫോണില്‍ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും സൈറ്റുകളില്‍ അയയ്ക്കുകയും അങ്ങനെ കിട്ടിയ പണം രണ്ടാം പ്രതി നേരിട്ടും മൂന്നാം പ്രതി ഗൂഗിള്‍ പേ വഴിയും കൈപ്പറ്റി എന്നുമാണ് കേസ്. ഇന്നലെ പോലീസില്‍ യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തി. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
TAGS : ARRESTED
SUMMARY : matrimonial fraud; The couple was arrested
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…