ബെംഗളൂരു : കണ്ണൂര്‍ മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു ശാഖാ കമ്മിറ്റി പ്രസിഡണ്ടായി വി.സി. അബ്ദുല്‍ കരീം ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി.സി. സിറാജിനെയും ട്രഷററായി വി.സി. മുനീറിനേയും വീണ്ടും തിരഞ്ഞെടുത്തു. മൈസൂര്‍ റോഡ് കര്‍ണാടക മലബാര്‍ സെന്ററിലെ എ.ബി. ഖാദര്‍ ഹാജി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മൗവ്വഞ്ചേരി മഹല്ല് ശാക്തീകരണത്തിനും പുരോഗതിക്കും ബെംഗളൂരു ശാഖ കമ്മിറ്റി നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലന്നും കാലങ്ങളായി മഹല്ലിന്റെ ഉന്നമനത്തില്‍ ബെംഗളൂരു ശാഖ അനിഷേധ്യമായ സഹകരണമാണ് നല്‍കിപ്പോരുന്നതെന്നും സംഗമം ഉദ്ഘാടനം ചെയ്ത് മഹല്ല് പ്രസിഡണ്ട് സി എച്ച് ആര്‍ ഹാരിസ് പറഞ്ഞു.
ശാഖ പ്രസിഡണ്ട് വി.സി. കരീം ഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് ,പി.എം. മുഹമ്മദ് മൗലവി, വി എം സയീദ്, വി സി മുനീര്‍, ഫസലുറഹ്‌മാന്‍,സജ്‌നാസ് കൂടാളി, ടി വി മുസ്ഥഫ ഹാജി, ഫഖ്രുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കെസി അഷ്‌റഫ് വര്‍ക്കിംഗ് പ്രസിഡന്റ്, കെ കെ സലീം വര്‍ക്കിംഗ് സെക്രട്ടറിവൈസ് പ്രസിഡന്റുമാരായി വി എം സയീദ്, ബഷീര്‍ പാറക്കന്‍ ,സാലിഹ് ടി സി,നൗഷാദ് കെ (വി സി) സെക്രട്ടറിമാരായി ഷബീര്‍ ടി സി, നസീര്‍ പാറക്കന്‍, സലീം ഒ, ഫസ്ലു റഹ്‌മാന്‍ എം പി എന്നിവരെയും തിരഞ്ഞെടുത്തു. ശാഖ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും കെ കെ സലീം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : മുനീര്‍ ടി സി, റഫീഖ് മൗവ്വത്തില്‍, സത്താര്‍ കെ കെ, ഷഫീര്‍ എം പി, മുനീര്‍ പി. ഷംസു വി എം, ഹമീദ് വി എം, ഫൈസല്‍ ഏന്‍, നിഷാന്‍ എം പി, മുസ്തഫ ഇരിവേരി, മുജീബ് കെ കെ, സലീം എന്‍, റഷീദ് വിസി, ഫിറോസ് പി കെ . ഷമീം എം കെ, അഫ്‌സല്‍ എല്‍ സി.
<BR>
TAGS : RELIGIOUS
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…