KARNATAKA

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ് പൂജാരി എന്ന ദേവു (38), കാപ്പ് പടു പാലിപ്പാർ ജീവൻ അമീൻ (32), ഇമ്രാൻ (40), മംഗളൂരു മൂടുഷേഡ് തിരുവായിൽ അശോക് നഗർ സ്വദേശി ബി.മുഹമ്മദ് ഹനീഫ് (56) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ ദേവരാജ് പൂജാരി ഉഡുപ്പി, ശിവമൊഗ്ഗ, മംഗളൂരു എന്നിവിടങ്ങളിലെ എം,ഡി.എം.എ വിതരണ ശൃംഖലയുടെ തലവനാണെന്നും മറ്റു മൂന്ന് പ്രതികൾ മംഗളൂരു നഗരത്തിൽ എം.ഡി.എം.എ വിൽപനയിൽ പങ്കാളികളാണെന്നും മംഗളൂരു സിറ്റി പോലീസ് കമീഷണർ സുധീർ കുമാർ റെഡി പറഞ്ഞു.

ബന്ദറിലെ സൈബര്‍ എക്കണോമിക്സ് ആന്റ് നാര്‍ക്കോട്ടിക്സ് ക്രൈം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ പടുകോടി ബംഗര കുളൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. 1.27 ലക്ഷം രൂപ വിലവരുന്ന 51 ഗ്രാം എം.ഡി.എം.എ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ഒരു എസ്‌.യു.വി, 11,990 രൂപ എന്നിവ പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തതായും കമീഷണർ പറഞ്ഞു. ഇവർക്കെതിരെ എൻ.‌ഡി‌.പി‌.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

SUMMARY: MDMA sale; Four arrested in Mangaluru

NEWS DESK

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

3 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

3 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

4 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

5 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

6 hours ago