Categories: TOP NEWS

ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ ക​ടത്ത്; ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പിടിയില്‍

ബെംഗളൂരു: ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്‍റെ ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ മുംബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിലായി. 17 വ​ർ​ഷ​മാ​യി ബെംഗളൂരു സോ​മ​നാ​ഹ​ള്ളി​യി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ഉ​ക്കു​വ്ഡി​ലി മി​മ്രി (45) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാഴ്ച രാ​വി​ലെ ഉ​ഗാ​ണ്ട എ​യ​ർ​ലൈ​ൻ​സി​ൽ മും​ബൈ​യി​ൽ​നി​ന്ന്​ ഉ​ഗാ​ണ്ട​യി​ലെ എ​ന്‍ഡീ​ബി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ ലാ​ഗോ​സി​ലേ​ക്കും പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ്​ ഇയാള്‍ കേരള പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഓഗ​സ്റ്റി​ൽ ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി 30 ഗ്രാം ​എംഡിഎംഎ​യു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് സ്വ​ദേ​ശി രാ​ഹു​ലി​നെ (24) പോലീസ് പി​ടി​കൂ​ടിയിരുന്നു. ഇയാളെ ചോ​ദ്യം​ചെ​യ്​​ത​തി​ലൂ​ടെ താ​ന്‍സാ​നി​യ സ്വ​ദേ​ശി അ​ബ്ദു​ൽ നാ​സ​ർ അ​ലി ഈ​സാ​യി, കൂ​ട്ടു​പ്ര​തി സു​ജി​ത്ത് എ​ന്നി​വ​രെ കൂടി പോ​ലീ​സ് പി​ടി​കൂ​ടി​. ഇ​വ​രു​ടെ അ​റ​സ്​​റ്റോ​ടെ​യാ​ണ് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യ മി​മ്രി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

സ്റ്റു​ഡ​ൻ​ന്‍റ് വി​സ​യി​ൽ 2007ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം കൂ​ടാ​തെ വി​വി​ധ​ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന്​ പ​ണം സ്വീ​ക​രി​ച്ച്​ അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ പൊ​തി വെ​ച്ച ശേ​ഷം ലൊ​ക്കേ​ഷ​ൻ മാ​പ്പും സ്ക്രീ​ൻ​ഷോ​ട്ടും അ​യ​ച്ച്​ സ്ഥ​ലം​വി​ടു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ബെം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി ഭാ​ര്യ​യു​ടെ പേ​രി​ൽ ഹോ​ട്ട​ലും ന​ട​ത്തു​ന്നു​ണ്ട്.

ബെം​ഗ​ളൂ​രു​വിലെ ഇയാളുടെ സ​ങ്കേ​തം ക​ണ്ടെ​ത്തി​യ പോ​ലീ​സ് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഭാ​ര്യ​യെ ചോ​ദ്യം​ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ നൈ​ജീ​രി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​വ​രം ല​ഭ്യ​മാ​യ​ത്. ഭാ​ര്യ​യു​ടെ ഫോ​ണി​ല്‍നി​ന്ന് യാ​ത്രാ​വി​വ​രം ശേ​ഖ​രി​ച്ച ഉ​ടൻ പോ​ലീ​സ് വി​മാ​ന​ത്തി​ല്‍ മു​ബൈ​യി​ലേ​ക്ക് തി​രി​ക്കുകയായിരുന്നു.
<BR>
TAGS : ARRESTED | DRUGS CASE
SUMMARY : MDMA smuggling from Bangalore to Kerala. Drug racket leader, Nigerian native arrested

Savre Digital

Recent Posts

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…

7 minutes ago

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച്‌ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…

37 minutes ago

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…

1 hour ago

ചിത്ര അയ്യരുടെ സഹോദരി ശാരദ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…

2 hours ago

റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റര്‍ക്ക് നോട്ടീസ് നല്‍കി

തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച്‌ തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ്…

3 hours ago

കെ-ടെറ്റ്: പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി…

3 hours ago