LATEST NEWS

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. ‘പഞ്ചകോശി പരിക്രമ’ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വിശുദ്ധ പ്രദേശങ്ങളില്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ മാംസാഹാരം വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി മാംസാഹാരം വിതരണം ചെയ്യുന്നത് തടയാൻ ഹോട്ടലുകള്‍ക്കും ഡെലിവറി കമ്പനികള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തുടർച്ചയായ നിരീക്ഷണം നടത്തുമെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മാണിക് ചന്ദ്ര സിങ് വ്യക്തമാക്കി.

അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള രാം പഥില്‍ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കാൻ 2025 മെയ് മാസത്തില്‍ അയോധ്യ മുനിസിപ്പല്‍ കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് ശേഷം ഒമ്പത് മാസങ്ങള്‍ പിന്നിട്ടിട്ടും മദ്യവില്‍പ്പന ശാലകള്‍ക്കെതിരെയുള്ള നടപടി പൂർണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ ഈ പാതയിലെ മാംസക്കടകള്‍ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്.

SUMMARY: Meat consumption banned within 15 km radius of Ayodhya Ram temple

NEWS BUREAU

Recent Posts

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

38 minutes ago

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…

46 minutes ago

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും; മാറ്റുരക്കുന്നത്‌ 15,000 പ്രതിഭകൾ

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…

2 hours ago

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…

2 hours ago

സ്കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…

2 hours ago

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…

3 hours ago