Categories: KERALATOP NEWS

മെക് 7; വിവാദങ്ങൾക്കിടെ പിന്തുണയുമായി പാലക്കാട് എംപി; രാജ്യവ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വി കെ ശ്രീകണ്ഠൻ

പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദം ചൂടുപിടിക്കവെ മെക് 7 ന്റെ പരിപാടിയില്‍ പങ്കെടുത്ത് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായായ്മ പദ്ധതിയാണ് ഇത്. ജാതിയും മതവും രാഷ്ട്രീയവും ഒന്നും തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും എം പി പറഞ്ഞു. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീകണ്ഠന്‍. വളരെ കുറച്ച് സമയം മാത്രമുള്ള നല്ലൊരു വ്യായാമ പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും ഒന്നും തനിക്ക് ഇതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മെക് 7 -നെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പി മോഹനന്‍ പിന്‍വലിച്ചു. അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് പി മോഹനന്‍ ഇന്ന് പറഞ്ഞു. നേരത്തെ ഇടത് എംഎല്‍എ അഹമ്മദ് ദേവര്‍ കോവില്‍ മോഹനന്റെ വാദത്തെ തള്ളിയിരുന്നു.

ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് 7 എന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും പി മോഹനന്‍ പറഞ്ഞു. എന്നാല്‍, അതൊരു പൊതുവേദിയാണ്. അത്തരം വേദികളില്‍ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇത്തരം വേദികളിലും ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് 7നെതിരെ ആരോപണമില്ലെന്നും പി മോഹനന്‍ പറഞ്ഞു.

മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് 7.മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു. ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്.
<BR>
TAGS : MEC7
SUMMARY : Mec 7; Palakkad MP with support amid controversies; VK Sreekanthan said that the project should be implemented nationwide

 

Savre Digital

Recent Posts

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…

2 hours ago

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…

2 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…

3 hours ago

നിപയില്‍ ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…

3 hours ago

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…

5 hours ago

വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…

5 hours ago