തിരുവനന്തപുരം: വയനാട്, കാസറഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 50 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻ.എം.സി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന – അക്കാഡമിക് സൗകര്യങ്ങൾ ഒരുക്കിയതിലൂടെയാണ് അംഗീകാരം കിട്ടിയത്.
ഈ അദ്ധ്യയന വർഷം തന്നെ പ്രവേശന നടപടികൾ സ്വീകരിക്കും. വയനാട് മെഡിക്കൽ കോളേജിൽ 45 കോടിയുടെ മൾട്ടി പർപസ് ബ്ലോക്ക് നിർമ്മിച്ചു. 60 സീറ്റുള്ള നഴ്സിംഗ് കോളേജും ആരംഭിച്ചു. കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടിയുടെ ഭരണാനുമതി നൽകി. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അക്കാഡമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കൽ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് എട്ട് കോടി രൂപ അനുവദിച്ചെന്നും മെഡിക്കല്‍ കോളേജിന്റെ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചതില്‍ നിയമനം നടത്തിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍…
കാസറഗോഡ്: പറക്കളായിയില്‍ ആസിഡ് കുടിച്ച് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ഇളയ മകൻ രാകേഷും മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ്…
കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. കോഴിക്കോട്,…
ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ…
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള ആറുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന…