KERALA

മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന ഇൻഷുറൻസ്‌ പരിരക്ഷ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന രണ്ട് ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി രണ്ട് വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവെക്കണം. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരുശതമാനംവരെ മുറി വാടക (5000/ദിവസം)യായി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ- ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള മൂന്ന് ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും. പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം മൂന്ന്, അഞ്ച് ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.

മെഡിസെപ്‌ പദ്ധതി ആദ്യഘട്ടത്തിൽ ജൂലൈ ഒന്നുവരെയുള്ള കണക്ക് പ്രകാരം 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി രൂപയാണ് ചികിത്സാനുകൂല്യമായി നൽകിയത്‌. 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് 67.56 കോടിയും 1647 റി- ഇമെഴ്സ്മെന്റ് ക്ലയിമുകൾക്ക് 9.61 കോടി രൂപയുമാണ് അനുവദിച്ചത്.
SUMMARY: Medisep revised; coverage increased to 5 lakhs

NEWS DESK

Recent Posts

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…

10 minutes ago

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ…

1 hour ago

ബി​ഹാ​റി​നെ നി​തീ​ഷ് കു​മാ​ർ തന്നെ നയിക്കും; ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ബി​ജെ​പി​ക്ക് 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ന്റെ ചുക്കാന്‍ നി​തീ​ഷ് കു​മാ​റി​ന് തന്നെ. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി…

2 hours ago

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…

3 hours ago

സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ പ്രതിശ്രുതവധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…

3 hours ago

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി

കൊൽക്കത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒന്നാം ടെസ്റ്റിൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ദയനീയ തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93…

4 hours ago