തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതായി എം.എല്‍.എ പി വി അന്‍വര്‍. എഡിജിപിയെ മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. അത് സര്‍ക്കാര്‍ പഠിക്കും പരിശോധിക്കും. സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ഉന്നയിച്ച വിഷയങ്ങള്‍ പരാതിയായി സെക്രട്ടറിയ്ക്ക് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നുണ്ട്, ഇവര്‍ക്കെതിരെയുള്ള വിപ്ലവമാണ് തന്റെ പോരാട്ടം. ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞത്. പാർട്ടിക്കും ദൈവത്തിനും മുന്നിൽ മാത്രമേ താൻ കീഴടങ്ങുകയുള്ളൂ. ഉടൻ നടപടി വേണമെന്ന് വാശി പിടിക്കാനാവില്ല. നടപടിക്രമങ്ങൾ പാലിച്ച് തീരുമാനം വരും. തീരുമാനം വന്നില്ലെങ്കിൽ ഇടപെടുമെന്നും അൻവർ പറഞ്ഞു.
എഡിജിപി അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കെണ്ടത് മുഖ്യമന്ത്രിയാണെന്നും അൻവർ പറഞ്ഞു. നീതിപൂർവകമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കിൽ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പിൽ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താൻ ആരെയെങ്കിലും ശ്രമിച്ചാൽ പബ്ലിക്കായി താൻ ചോദിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
<br>
TAGS : PV ANVAR MLA | KERALA NEWS
SUMMARY : Met party secretary and explained: His is a revolution against lobbies trying to destroy govt- PV Anwar
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…