LATEST NEWS

വാട്‌സാപ്പില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഇനി മുതല്‍ വാട്സ്‌ആപ്പില്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്സ്‌ആപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്‌ഡേറ്റ് എന്നാണ് വിവരം. ആദ്യമായാണ് വാട്സ്‌ആപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്സ്‌ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

വാട്സ്‌ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്സ്‌ആപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് വാട്സ്‌ആപ്പ് പ്രഖ്യാപിച്ചത്.

വാട്സ്‌ആപ്പിന്റെ ദൈനംദിന ഉപഭോക്താക്കളുടെ എണ്ണം 150 കോടിയായെന്നും കമ്ബനി പ്രഖ്യാപിച്ചു. വാട്സ്‌ആപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്‌ട്‌ ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. പരസ്യങ്ങള്‍ പേഴ്‌സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

അതേസമയം, വാട്സ്‌ആപ്പ് ചാനലുകള്‍ക്ക് ഫോളോവര്‍മാരില്‍ നിന്നും പണം ഈടാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. വാട്സ്‌ആപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങള്‍ക്ക് വരിസംഖ്യ ഈടാക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. ചാനലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ ഉപഭോക്താക്കള്‍ എളുപ്പം കാണും വിധം ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രൊമോട്ടഡ് ചാനല്‍ ഫീച്ചര്‍.

SUMMARY: Meta launches new update to introduce ads on WhatsApp

NEWS BUREAU

Recent Posts

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

40 minutes ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

1 hour ago

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…

2 hours ago

സാമൂഹ്യ അനുഭവങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍

മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…

3 hours ago

ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

4 hours ago

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

4 hours ago