ഇനി മുതല്‍ വാട്സ്‌ആപ്പില്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്സ്‌ആപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്‌ഡേറ്റ് എന്നാണ് വിവരം. ആദ്യമായാണ് വാട്സ്‌ആപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്സ്‌ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
വാട്സ്‌ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്സ്‌ആപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് വാട്സ്‌ആപ്പ് പ്രഖ്യാപിച്ചത്.
വാട്സ്‌ആപ്പിന്റെ ദൈനംദിന ഉപഭോക്താക്കളുടെ എണ്ണം 150 കോടിയായെന്നും കമ്ബനി പ്രഖ്യാപിച്ചു. വാട്സ്‌ആപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്‌ട് ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. പരസ്യങ്ങള്‍ പേഴ്‌സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.
അതേസമയം, വാട്സ്‌ആപ്പ് ചാനലുകള്‍ക്ക് ഫോളോവര്‍മാരില്‍ നിന്നും പണം ഈടാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. വാട്സ്‌ആപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങള്‍ക്ക് വരിസംഖ്യ ഈടാക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. ചാനലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ ഉപഭോക്താക്കള്‍ എളുപ്പം കാണും വിധം ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രൊമോട്ടഡ് ചാനല്‍ ഫീച്ചര്‍.
SUMMARY: Meta launches new update to introduce ads on WhatsApp
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…